Monday, March 12, 2012

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍

സകലകലാ വല്ലഭന്‍, ക്ഷയിച്ചു കൊണ്ടിരിക്കുന്ന വലിയ തറവാട്ടുകാരന്‍, രോഗികളായ വൃദ്ധന്മാരെയും വൃദ്ധകളെയും സംരക്ഷിക്കേണ്ടവന്‍, തൂമ്പാപണി മുതല്‍ സ്വകാര്യ ടൂട്ടോറിയല്‍ കോളേജിലെ അദ്ധ്യാപനം, വക്കീല്‍പണി തുടങ്ങിയ ഏതു പണിയും ചെയ്യുന്നവന്‍, കടത്തില്‍ മുങ്ങി നില്‍ക്കുന്നവന്‍, ലോകത്തുള്ള ഏതു കാര്യത്തെകുറിച്ചും തികഞ്ഞ അറിവ്‌   -  ജയറാം

ധിക്കാരി, ലോകത്തുള്ള ഒന്നിനേം പേടിയില്ലാത്തവന്‍, ക്ഷുഭിതനായ, കര്‍മ്മനിരതനായ, അതിബുദ്ധിമാനായ  പോലീസ്  ഓഫീസര്‍, മേലധികാരികളെയും മന്ത്രിമാരെയും ഒട്ടും വക വെയ്ക്കാത്തവന്‍, അവരുടെയെല്ലാം അപ്പൂപ്പന്‍മാര്‍ വരെ വേലി ചാടാന്‍ പോയ കഥകള്‍ അറിഞ്ഞു വെച്ചവന്‍, ഇംഗ്ലീഷില്‍ കടിച്ചാ പൊട്ടാത്ത വാക്കുകള്‍ എടുത്ത്‌ അമ്മാനമാടുന്നവന്‍ - സുരേഷ് ഗോപി

ലോകത്തിലുള്ള ഏതു കാര്യത്തിലും ഒന്നാമന്‍, ഉന്നത കുല ജാതന്‍, ഗുണ്ടകളോടുള്ള ഗുണ്ടായിസത്തില്‍ പി എച്ച് ഡി, ഗാനാലാപനത്തില്‍ യേശുദാസിനെപോലും തോല്‍പ്പിക്കാനുള്ള കഴിവ്, അറിവുകളുടെ കാര്യത്തില്‍ എന്സൈക്ലോപെഡിയ, കരാട്ടെ കുങ്ങ്ഫൂ, കളരിപയറ്റ് തുടങ്ങിയ ആയോധനകലകളില്‍ അസാമാന്യ കഴിവ്, ഒരു നാടിന്റെ മൊത്തം ആശ്രയം, ഒരു നൂറ്റമ്പത്‌ പേര് വന്നാലും ഒറ്റയ്ക്ക് നേരിടുന്നവന്‍  - മോഹന്‍ലാല്‍

പത്തമ്പത്തഞ്ച് കിലോ ഗൌരവം, ഇംഗ്ലീഷില്‍ നൈപുണ്യന്‍, എല്ലാവരുടെയും അവസാന ആശ്രയം, ആര്‍ക്കും കീഴ്പ്പെടാത്തവന്‍, അപാര പാണ്ഡിത്യവും ബുദ്ധിശക്തിയും, ഏതു ജോലിയിലും അതി സമര്‍ത്ഥന്‍ സ്വന്തം പ്രയത്നം കൊണ്ട് കോടീശ്വരന്‍ ആയവന്‍, പാവങ്ങളെ വേണ്ടുവോളം സഹായിക്കുന്നവന്‍ - മമ്മൂട്ടി


1 comment:

  1. ഹഹഹ.. കുറച്ചും കൂടി എഴുതാമായിരുന്നു.

    ReplyDelete