Friday, December 31, 2010

പുതുവര്‍ഷം

പിരിയുകയാണ് നാം...
എന്‍ ജീവിതയാത്രയില്‍....
ഈ ചെറിയ വേളയില്‍...
ഒരുപാട് സുഖങ്ങളും...
ദുഖങ്ങളും തന്നു നീ...
മറക്കില്ലൊരിക്കലും...
മറക്കാനാവതില്ലൊരിക്കലും....
പിരിയാനിനി നാഴികകള്‍ ബാക്കിയിരിക്കവേ...
സങ്കടമേതുമില്ലാതെ പുതു കൂട്ടുകാരനെ..
വരവേല്‍ക്കാന്‍ കൊതിപ്പുവോ എന്‍ മനം..
അത് നിന്ദയായിടുമോ എന്നൊരു ശങ്ക പോലുമില്ലാതെ...

Wednesday, November 3, 2010

യക്ഷി

സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു... വീട് ലക്‌ഷ്യം വച്ച് ഗോപി വേഗം നടന്നു നീങ്ങി..
നല്ല നിലാവുണ്ട്....വീട്ടില്‍ ഭാര്യയും കുഞ്ഞും തനിച്ചേ ഉള്ളൂ....
അപ്പു മാഷുടെ വീട്ടിലെ കട്ടിലിന്റെ പണി ഇന്ന് തീര്‍ത്ത് കൊടുക്കേണ്ടതിനാല്‍ വളരെ വൈകി...
പാലപ്പൂവിന്റെ സുഗന്ധം മൂക്കിലേക്ക് തറച്ചു കയറുന്നു....
സര്‍പ്പക്കാവിനു അടുത്തുള്ള പാലമരം പൂത്തു നില്‍ക്കുകയാണ്...
ഗോപിയുടെ ചങ്കിടിപ്പിന്റെ വേഗം കൂടി....
പലരും പല രാത്രികളിലും ഇവിടെ യക്ഷിയെ കണ്ടിട്ടുള്ള കഥകള്‍ കേട്ടിട്ടുണ്ട് ....
ഭയം ഗോപിയുടെ മനസ്സിനെ ഭരിക്കാന്‍ തുടങ്ങി...
പെട്ടന്ന് രാത്രിയുടെ നിശബ്ദദ ഭേദിച്ച് കൊണ്ട് ഒരു ചിരി....
... സര്‍പ്പക്കാവില്‍ നിന്നും ഒരു സ്ത്രീരൂപം എഴുന്നേറ്റു വരുന്നു .... വാഴവെട്ടിയിട്ടത്‌ പോലെ ഗോപി താഴെ വീണു...
ബോധം പോയി കിടക്കുന്ന ഗോപിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ... പഞ്ചായത്താപ്പീസിലെ തൂപ്പുകാരി അമ്മിണിയും മെമ്പര്‍ ഭാസ്കരനും... അവരവരുടെ വീടുകള്‍... ലക്ഷ്യമാക്കി നടന്നകന്നു...

മിനിക്കഥ

അകലെ നീലാകാശവും... ആര്‍ത്തലയ്ക്കുന്ന നീലക്കടലും നോക്കി അവന്‍ മണല്‍പ്പരപ്പില്‍ കാത്തിരുന്നു....
അവനുറപ്പായിരുന്നു അവള്‍ വരുമെന്ന്...
സമയം ഇഴഞ്ഞു നീങ്ങിയത് അവന്‍ അറിഞ്ഞില്ല...
മൂന്നാം നാള്‍ അവള്‍ വന്നു... കടലിന്റെ അഗാധധയില്‍ നിന്നും...
അവളുടെ മുഖം ഒരു നോക്ക് നോക്കി... ഒരു വാക്കും മിണ്ടാതെ അവനും നടന്നു നീങ്ങി...
കടലിന്റെ അഗാധതലങ്ങള്‍ സന്ദര്‍ശിക്കുവാന്‍...

Friday, October 15, 2010

നമ്മുടെ ധീര ജവാന്മാര്‍

കഴിഞ്ഞ രണ്ടാഴ്ചയായ്നടന്നു വന്ന കായിക മാമാങ്കം കഴിഞ്ഞു... ഇന്ന് ഡല്‍ഹി ഉത്സവം കഴിഞ്ഞ ഉത്സവ പറമ്പ് പോലെ ഉണ്ട്... ഇനി കണക്കവതരണത്തിന്‍റെ അങ്കം ഉടനെ തുടങ്ങുമായിരിക്കും... ഇത്രയും ദിവസം എന്തായിരുന്നു... ഗെയിംസ് തുടങ്ങുന്നതിനു മുന്‍പ് വരുന്ന നാണക്കെടിനെ കുറിച്ചു ആവലാതിപ്പെട്ടിരുന്നവര്‍ ഇന്ന് തലയുയര്‍ത്തി നടക്കുന്നു. ഇന്ത്യ ഇന്ന് അഭിനന്ദനങ്ങള്‍ക്ക് നടുവിലാണ്.. അതില്‍ നമുക്കും അഭിമാനിക്കാം.. പക്ഷെ ഞാന്‍ അഭിമാനിക്കുന്നത് നമ്മുടെ സുരക്ഷാഭടന്മാരെ ഓര്‍ത്തതാണ്... ഈ ഗെയിംസ് വിജയമാക്കാന്‍.. നമുക്കും നമ്മുടെ അതിഥികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഇരുപത്തിനാല് മണിക്കൂറും അവര്‍ കഠിനമായ്‌ യത്നിച്ചു.. എവിടെ നോക്കിയാലും തോക്കും പിടിച്ചു നില്‍ക്കുന്ന ജവാന്മാര്‍... അവര്‍ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കുന്നു.. ഒരു ഈച്ചയ്ക്ക് പോലും അവരുടെ കണ്ണ് വെട്ടിച്ചു കടക്കാന്‍ കഴിയുമായിരുന്നില്ല... അവര്‍ അവരുടെ ജോലി ഭംഗിയായ്‌ നിര്‍വഹിക്കുന്നു... അവരുടെ കീഴില്‍ നാം എന്നും സുരക്ഷിതര്‍ ആയിരിക്കും എന്ന് എനിക്കുറപ്പുണ്ട് ... ആ ധീര ജവാന്മാര്‍ക്ക് എന്‍റെ ബിഗ്‌ സല്യൂട്ട്...

Monday, August 2, 2010

മത്ത്

പ്രാവുകള്‍ കുറുകുന്നുവോ... മൂങ്ങകള്‍ മൂളുന്നുവോ...
ഇത് രാത്രിയോ.... അതോ പകലോ...
ഏതെന്നറിയില്ല....
പക്ഷെ ഭൂമി കറങ്ങുന്നത് ഞാനറിയുന്നു....
ആകാശം കീഴ്മേല്‍ മറിയുന്നത് ഞാനറിയുന്നു....
എവിടെനിന്ന് വന്നു ഞാന്‍ എന്നറിയുന്നില്ല...
എവിടേക്ക് പോണു ഞാന്‍ എന്നറിയുന്നില്ല...
കാലുകള്‍ എന്‍ മനസ്സിനെ അനുസ്സരിക്കുന്നില്ല...
കാലുകള്‍ക്ക് കൂട്ട് എന്‍ ശരീരവും...............
എന്തിനെന്നറിയില്ല ഏതിനെന്നറിയില്ല .............
കാരണമെന്തെന്നറിയില്ല......
ചിലപ്പോള്‍.... ഞാനകത്താക്കിയ...
ഒരു കുപ്പി വിസ്കിയായിരിക്കാം................

Saturday, June 5, 2010

വെട്ടിച്ചിറ ഡൈമണ്‍ ഗുണ്ടാ ആര്‍ട്സ് കോളേജ്


വെട്ടിച്ചിറ ഡൈമണ്‍ ഗുണ്ടാ ആര്‍ട്സ് കോളേജ്
അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

കോഴ്സുകള്‍
മാസ്റ്റര്‍ ഓഫ് തലവെട്ടല്‍
ബാച്ചിലര്‍ ഓഫ് കത്തികുത്ത്
ഡിപ്ലോമ ഇന്‍ പീഡനം
പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കൈ കാല്‍ വെട്ടു
മാസ്റ്റര്‍ ഓഫ് കോമേഴ്സ് - ചീട്ടുകളി
മാസ്റ്റര്‍ ഓഫ് ആര്‍ട്സ് - വെള്ളമടി
സര്‍ടിഫികേറ്റ് ഇന്‍ പിടിച്ചുപറി

ഉടന്‍ ആരംഭിക്കുന്നു പുതിയ കോഴ്സ് : "മാസ്റ്റര്‍ ഓഫ് ബലാല്‍സംഘം"


പ്രവേശന ഫീസ്‌ : പതിനായിരം രൂപയും ഒരു ഫുള്ളും
പ്രൊ : വെട്ടിച്ചിറ ഡൈമണ്‍

Tuesday, April 20, 2010

ഞമ്മളെ ബ്ലോഗ്‌

കൊറേക്കാലായ് തൊടങ്ങീട്ട് വഴിയെ പോണോനും വരുന്നോനും ഓരോ ബ്ലോഗുംണ്‍ടാക്കീട്ടു ഓന്‍റെ വായികൊള്ളാത്തതൊക്കെ എഴതി ഒണ്ടാക്കി ഞമ്മളെ മക്കാരാക്കണ്. അപ്പത്തോട്ട് ബിചാരിക്കണതാ... ഇന്ക്ക്യും ഒരു ബ്ലോഗ്‌ ഇണ്ടാക്കണേന്ന് . എന്താ ഞമ്മള് ബ്ലോഗ്‌ ഇണ്ടാക്കിയാ ശരിയാവൂലെ? എന്നാ ഞമ്മളും ഒന്നങ്ങട്ട് തൊടങ്ങി... ഇനി ഇവമ്മാര്യൊക്കെ പരിപ്പെളെക്കാന്‍ പറ്റൊന്നു ഞമ്മളൊന്നു നോക്കട്ടെ. ആ കുര്യന്‍ എന്ന് പറേണ ചെക്കന്‍ ഓന്‍റെ വായീത്തോന്നിയതൊക്കെ എഴുതിപ്പിടിപ്പിച്ചു മന്ശ്യനെ എടങ്ങാരാക്കാ. ഓന്‍റെ ബ്ലോഗ്‌ വായിച്ചപ്പോ ഇതെന്താപ്പാന്നു ഞമ്മള് ബിചാരിച്ചുപോയി. പിന്നാ മനസ്സിലായെ ഓനു പിരാന്തു കൂടുമ്പോള്‍ ഓരോന്ന് കുത്തിക്കുറിക്കാന്നു. ഓനെ നന്നാക്കാന്‍ ഈ ദുനിയാവിലുള്ലോരു മുയുവന്‍ ബിചാരിചാലും നടക്കില്ല.. ന്തായാലും ഞമ്മളും തുടങ്ങി ഒരു ബ്ലോഗ്‌. ഇനി ങ്ങളൊക്കെ ഞമ്മളെ സഹായിക്കും എന്ന് ബിചാരിക്കണ്.

എന്ന്

ഞമ്മട സ്വന്തം

ഞമ്മള്

ആരാണിവിടെ ഏറ്റവും വല്ല്യ പ്രാന്തന്‍?

എന്‍റെ പ്രാന്തിന്‍റെ ബ്ലോഗ്‌ തുടങ്ങിയപ്പോ ഒരു പ്രാന്തന്‍ ചോദിക്കുവാ ഏതു പ്രാന്തനാ ഇത് ഉദ്ഘാടനം ചെയ്തതെന്ന്. ഞാന്‍ പറഞ്ഞു ആരും ഉദ്ഘാടനം ചെയ്തില്ല എന്ന് അപ്പൊ പറയുവാ ഒരു വല്ല്യ പ്രാന്തനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍. ഇപ്പൊ ആരാ ഏറ്റവും വല്ല്യ പ്രാന്തന്‍ എന്നോര്‍ത്ത് എനിക്ക് പ്രാന്ത് പിടിക്കുന്നു. ആരാണിവിടെ ഏറ്റവും വല്ല്യ പ്രാന്തന്‍?

പ്രാന്ത്

പ്രാന്ത് കൂടുമ്പോള്‍ എന്തേലും കുത്തി കുറിച്ചോളാം. ഇപ്പൊ കുറവാ...
എന്നെ സഹിക്കാന്‍ വേണ്ടി കാത്തിരിക്കൂ ....